ന്യൂഡല്‍ഹി: ബോളീവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐക്ക് വിട്ടു. ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്രം ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അറിയിച്ചു.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ പാട്‌ന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സ്‌റ്റേ ചെയ്ത് അന്വേഷണം മുംബൈലേക്ക് മാറ്റണമെന്നാണ് റിയയുടെ ആവശ്യം.
സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ജൂലൈ 28നാണ് പാട്‌ന പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് റിയയ്‌ക്കെതിരെ കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം മുംബൈയില്‍ എത്തുകയും ചെയ്തിരുന്നു.