[vc_row][vc_column][vc_column_text]സുധീര്‍ നാഥ്
ഡല്‍ഹിയില്‍ ഒട്ടേറെ രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടുണ്ട്. അവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥയായ സ്ത്രീയായിരുന്നു സുഷമ സ്വരാജ്. ആഗസ്ത് 6 ന് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. കക്ഷിരാഷ്ട്രീയത്തിനും മതത്തിനും അതീതനായി തുറന്ന മനസുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം പേര്‍ മാത്രമേ നമുക്കുള്ളൂ. അതില്‍ എടുത്ത് പറയേണ്ട വ്യക്തിത്ത്വമാണ് സുഷമ സ്വരാജ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം.
കേരളത്തിന്റെ ഗവര്‍ണറായി സുഷമ നിയമിതയാകുന്നു എന്ന വാര്‍ത്ത പരക്കുന്നതിനിടയിലാണ് അവര്‍ അന്തരിച്ചത്. അവരെ ഓര്‍മ്മിക്കുമ്പോള്‍ മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമുണ്ട്. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ്മ സ്വരാജ് കുടിവെള്ളത്തിന് പകരം ഒരു നിരപരാധിയുടെ മോചനം ആവശ്യപ്പെട്ട നയതന്ത്രം…
‘മോളേ, ജയചന്ദ്രന്‍ എനിക്ക് സ്വന്തം മകനെ പോലാണ്. ഓരോ പ്രവാസിയും എന്റെ മക്കളാണ്. അവരുടെ രക്ഷയ്ക്കും, സുരക്ഷയ്ക്കും ഞാനുണ്ടാകും…’ ഡല്‍ഹിയിലെ പാര്‍ലമെന്റിലെ വിദേശകാര്യ മന്ത്രിയുടെ ഓഫീസ് മുറിയില്‍ മാലി ജയിലില്‍ അന്യായമായി തടവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രന്‍ മൊകേരിയുടെ ഭാര്യ ജ്യോതി ടീച്ചറെ തന്നോട് ചേര്‍ത്ത് നിര്‍ത്തി സുഷമ സ്വരാജ് പറഞ്ഞതിന് സാക്ഷിയാകേണ്ടി വന്ന ആര്‍ക്കാണ് ഈ രംഗം മറക്കാന്‍ സാധിക്കുക.
അന്യായമായാണ് തന്റെ ഭര്‍ത്താവ് തടവില്‍ കഴിയുന്നതെന്നും, രക്ഷിക്കണമെന്നും ജ്യോതി ടീച്ചര്‍ വിങ്ങി പൊട്ടി പറഞ്ഞപ്പോഴായിരുന്നു സുഷമ സ്വരാജ് സമാധാനിപ്പിക്കാന്‍ തന്നോട് ചേര്‍ത്ത് നിര്‍ത്തി ഇങ്ങനെ പറഞ്ഞത്. പി. രാജീവ് അന്ന് രാജ്യസഭാ അംഗമായിരുന്നു. രാജീവായിരുന്നു ജയചന്ദ്രന്‍ മാഷിന്റെ മോചനത്തിന് കാരണമായ ഈ മുഖാമുഖത്തിന് അവസരം ഒരുക്കിയത്. സാക്ഷിയായി എം. പി. അച്ചുതന്‍, ടി. എന്‍ സീമ എന്നീ പാര്‍ലമെന്റ് അംഗങ്ങളും ഉണ്ടായിരുന്നു.
സുഷമ സ്വരാജ് രാജീവിനെ അടുത്ത് വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. മുന്‍പ് തയ്യാറാക്കിയ നിവേദനം ജ്യോതി ടീച്ചറെ വിളിച്ച് സുഷമ സ്വരാജിനെ ഏല്‍പ്പിക്കുന്നതും കണ്ടു. സുഷമ്മ സ്വരാജ് ഭംഗിവാക്ക് പറഞ്ഞതായിരുന്നില്ല. മാലിയിലേയ്ക്ക് കുടിവെള്ളം ആവശ്യപ്പെട്ട അവിടുത്തെ ഭരണകൂടത്തോട് ജയചന്ദ്രനെ അവര്‍ ആവശ്യപ്പെട്ടു. ജയചന്ദ്രന്‍ മോചിതനായ വിവരം ആദ്യം അറിയിച്ചത് പി. രാജീവിനെ ആയിരുന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനം റണ്‍വേയിലേയ്ക്ക് എത്താറായപ്പോഴായിരുന്നു സുഷമ സ്വരാജിന്റെ ഫോണ്‍ വിളി പി രാജീവിനെ തേടി എത്തിയത്. ഇതിനിടയില്‍ വാര്‍ത്ത പുറത്തായി. പലരും ജയചന്ദ്രന്‍ മാഷിന്റെ മോചനത്തില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. സുഷമ്മ സ്വരാജും, പി. രാജീവും ഒഴിച്ച് എത്രയോ പേര്‍. പന്തുകൊണ്ടോ ഈ വിവരം തക്കിജ്ജ എന്ന ജയില്‍ ജീവിത കഥയില്‍ ജയചന്ദ്രന്‍ മൊകേരി ഈ സംഭവം വിട്ടു പോയി. താന്‍ ഈ വിവരം അറിഞ്ഞത് വളരെ വൈകിയാണെന്ന് അദ്ദേഹം വിശദ്ധീകരിച്ചിട്ടുണ്ട്.
കക്ഷിരാഷ്ട്രീയത്തിന് അതീതയായി സര്‍വ്വസമ്മതമായ വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. അവരുടെ ഭര്‍ത്താവ് സുപ്രീം കോടതി അഭിഭാഷകന്‍ സ്വരാജ് കൗശില്‍ നടത്തിയിരുന്ന പ്രസിദ്ധീകരണത്തില്‍ വരയ്ക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
അവരുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഒന്നിലെ അവരുടെ ഫ്‌ളാറ്റില്‍ പലവട്ടം പോയിട്ടുണ്ട്. അവിടെ വെച്ച് സുഷമാജിയുമായി സമകാലീന രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. 1999ല്‍ കര്‍ണ്ണാടകയിലെ ബല്ലേരിയില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എതിരായി മത്സരിച്ച അവസരത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഓര്‍ക്കുന്നു. മേഡ് ഇന്‍ ഇന്ത്യ, മേഡ് ഫോര്‍ ഇന്ത്യ എന്ന കാര്‍ട്ടൂണ്‍. പില്‍ക്കാലത്ത് ആദ്യ കാര്‍ട്ടൂണ്‍ സമാഹാരത്തിന്റെ പുറം ചട്ടയായി ഉപയോഗിച്ചു. ഒരിക്കല്‍ തന്റെ ഈ കാര്‍ട്ടൂണ്‍ കണ്ട് അവര്‍ ആസ്വദിച്ചത്, അത് കണ്ട് ചിരിച്ചത് മറക്കുവാന്‍ കഴിയില്ല. കാര്‍ട്ടൂണുകളെ സ്‌നേഹിച്ച, വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഒരു നല്ല നേതാവായിരുന്നു സുഷമ സ്വരാജ്. സുഷമാ സ്വരാജിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്…
[/vc_column_text][/vc_column][/vc_row]


















