ശരത്ത് പെരുമ്പളം
ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ക്രമാനുഗതമായി കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍:
സൗദിയില്‍ ഇന്ന് 1257 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തി നേടിയത് 1439 പേര്‍
സൗദിയില്‍ ഇന്ന് 1257 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1439 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.43. ശതമാനമായി ഉയര്‍ന്നു. അതേസമയം, 32 കോവിഡ് മരണവും രേഖപ്പെടുത്തി. 88 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
#الصحة تعلن عن تسجيل (1257) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (32) حالات وفيات رحمهم الله، وتسجيل (1439) حالة تعافي ليصبح إجمالي عدد الحالات المتعافية (253,478) حالة ولله الحمد. pic.twitter.com/ootDKFQTCC
— وزارة الصحة السعودية (@SaudiMOH) August 10, 2020
ദമ്മാം 65 , ഹഫൂഫ് 63, ഹൈല്‍ 62 , ബുറയിദ 59, മക്ക 58, ജിദ്ദ 52, മദീന 51, യാമ്ബു 50, തുടങ്ങി 122 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 33,270 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1824 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 289,947 ഉം മരണസംഖ്യ 3199 ഉം രോഗമുക്തി നേടിയവര്‍ 253,478 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പത്ത് വരെ രാജ്യത്ത് ഇതുവരെ ആകെ 38,13,274 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,424 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
കുവൈത്തില്‍ 687 പേര്‍ക്ക് കൂടി കോവിഡ്; 4 പേര്‍ മരിച്ചു
കുവൈത്തില്‍ ഇന്ന് 687 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . രോഗം ബാധിച്ച് ഇന്ന് 4 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 443 പേര്‍ സ്വദേശികളാണ് . ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 72,400 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 147, അഹമദി 168 ,ഹവല്ലി 117, കേപിറ്റല്‍ 87, ജഹറ 168.
ഇന്ന് 509 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 64,028 ആയി. ആകെ 7890 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 117 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,450 പേര്‍ക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,35,803 ആയി.
تعلن #وزارة_الصحة عن تأكيد إصابة 687 حالة جديدة، وتسجيل 509 حالة شفاء، و 4 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 72,400 حالة pic.twitter.com/WYLwoRgUMx
— وزارة الصحة (@KUWAIT_MOH) August 10, 2020
ഒമാനില്‍ 207 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 521 ആയി
ഒമാനില്‍ 207 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 167 പേര്‍ സ്വദേശികളും 40 പേര്‍ പ്രവാസികളുമാണ്. ഇതോടെ ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 81787 ആയി. 1433 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 76124 ആയി. 53 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 482 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 172 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 74 പേര്‍ക്കും വടക്കന്‍ ബാത്തിനയില്‍ 44 പേര്‍ക്കും ദാഖിലിയയില്‍ 33 പേര്‍ക്കും തെക്കന്‍ ബാത്തിനയില്‍ 17 പേര്‍ക്കും ദോഫാറില്‍ 12 പേര്‍ക്കും ദാഹിറയില്‍ ഒമ്ബത് പേര്‍ക്കും വടക്കന്‍ ശര്‍ഖിയയില്‍ ഏഴുപേര്‍ക്കും തെക്കന്‍ ശര്‍ഖിയയില്‍ ആറുപേര്‍ക്കും അല്‍ വുസ്തയില്‍ മൂന്ന് പേര്‍ക്കും ബുറൈമിയില്‍ രണ്ട് പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
MOH announces the registration of (207) new #COVID_19 cases; in which (167) among Omanis and (40) among non-Omanis. pic.twitter.com/O1j7xgt874
— وزارة الصحة – سلطنة عُمان (@OmaniMOH) August 10, 2020
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,046,642. മരണസംഖ്യ-734,556 , രോഗമുക്തി നേടിയത്-12,916,143 ചികിത്സയില്‍ ഉള്ളവര്‍-6,403,119. കോവിഡിനെ അതിജീവിച്ച് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവന്‍.