സംസ്ഥാനത്ത് വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം 6.49 ശതമാനമായിരുന്നു. സാമ്പത്തിക സര്‍വേ നിയമസഭയില്‍ വെച്ചു. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചുവെന്ന് സര്‍വേയില്‍ പറയുന്നു.
2020ലെ ഒന്‍പത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25,000 കോടിയാണ്. റവന്യൂവരുമാനത്തില്‍ 2,629 കോടിയുടെ കുറവുണ്ടായി. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ ഉയര്‍ന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91 ശതമാനമായി. തൊഴിലില്ലായ്മ നിരക്ക് ഒന്‍പത് ശതമാനമായി.