ദുബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ദുബൈയില്‍ നിന്ന് മടങ്ങി. ഈ ഐപിഎല്‍ സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെന്ന് സൂപ്പര്‍ കിങ്‌സ് പറഞ്ഞു.
ടീമിലെ 13 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒരു പേസ് ബൗളറും ഉള്‍പ്പെടുന്നു. നിലവില്‍ ടീം അംഗങ്ങളെല്ലാം ക്വാറന്റീനിലാണ്. ഓഗസ്റ്റ് 21നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ദുബൈയിലെത്തിയത്. അടുത്ത മാസം 19 മുതലാണ് ഐപിഎല്‍.