മുംബൈ: നഗരത്തിലെ ക്ലബില്‍ നടന്ന റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് താരം സൂസന്ന ഖാന്‍ എന്നിവരടക്കം 34 പേര്‍ അറസ്റ്റില്‍. മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫുകളും അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഡ്രാഗണ്‍ഫ്‌ളൈ ക്ലബിലാണ് റെയ്ഡ് നടന്നത്.കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിനും അനുവദിച്ച സമയത്തിനപ്പുറം പബ് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുമാണ് നടപടിയെന്ന് സാഹര്‍ പൊലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.



















