ജനുവരിയില്‍ തുടങ്ങിയ സുരേഷ് ഗോപി ചിത്രം ‘കാവല്‍’ ചിത്രീകരണം പൂര്‍ത്തിയാക്കി. കോവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ഔദ്യോഗിക പേജ് വഴിയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം പുറത്തുവിട്ടത്. രണ്‍ജി പണിക്കരുടെ മകനും നടനുമായ നിതിന്‍ രണ്‍ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധായകന്‍.
കട്ടപ്പനയിലായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. ലോക്ഡൗണിന്റെ തുടക്കത്തില്‍ ചിത്രീകരണം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. പിന്നീട് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ഫാമിലി ഡ്രാമയില്‍ ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സയാ ഡേവിഡ്, ഐ.എം. വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി. ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

















