തിരുവനന്തപുരം: എം ശിവശങ്കറിനെ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്ന് കെ സുരേന്ദ്രന്‍. മകളുടെ ബിസിനസ് വിവരങ്ങള്‍ അറിയാമെന്നതാണ് കാരണം. ഐ.ടി സെക്രട്ടറിയായി തുടരുന്നതിന് കാരണം മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പര്യമാണ്. 2017 ആദ്യം മുതല്‍ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയാം. ഇത് പല നേതാക്കള്‍ക്കും അറിയാം. ലോക കേരള സഭ ഉള്‍പ്പെടെ പല പരിപാടികള്‍ക്കും നടത്തിപ്പ് ചുമതല വഹിച്ചു. കസ്റ്റംസ് ജോയിന്‍റ് സെക്രട്ടറി കമ്മീഷണര്‍ സിപിഐഎമ്മിനായി ചരടി വലിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.











