നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം വന്നവര്‍ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമൂട്. താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ‘ജനഗണമന’ ടീമുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണമെന്നും സുരാജ് പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രിയരേ, ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പര്‍ക്കം ഉള്ളത് കൊണ്ടും ഞാന്‍ സ്വയം ക്വാറന്റൈനില്‍ നില്‍ പ്രവേശിച്ചിരിക്കുയാണ്, ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായും ജനഗണമന യുടെ അണിയറപ്രവര്‍ത്തകരുമായും സമ്പര്‍ക്കം വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു…
എന്ന് നിങ്ങളുടെ സ്വന്തം, സുരാജ് വെഞ്ഞാറമൂട്
https://www.facebook.com/surajofficialpage/posts/1408762856001037