ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഹര്‍ജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതിയുടെ നിര്‍ദേശം.ഇതുവരെ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഒരു അറിയിപ്പും വന്നിട്ടില്ല. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും എന്താണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് നിര്‍ദേശിക്കാനും കോടതിയ്കക്ക് കഴിയില്ലെന്നും വ്യക്തമാക്കി. അതോടൊപ്പം എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.