കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സെപ്റ്റംബര്‍ 15നകം പിഴ തുക പ്രശാന്ത് ഭൂഷണ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ മൂന്നു മാസം തടവ് അനുവഭിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.
Also read: കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം; ഡിഎൻഎ ഫലം കൂടി കിട്ടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് സിബിഐ
കേസില്‍ ഒടുവില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ, പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നും താക്കീത് നല്കി വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷയിലേക്ക് കോടതി കടക്കാതിരുന്നതെന്നാണ് വിവരങ്ങള്‍.











