ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ സിബിഐക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമെന്ന് സുപ്രീംകോടതി. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും ഈ അനുവാദം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അടുത്തിടെ അനുമതിയില്ലാതെയുള്ള സിബിഐ അന്വേഷണത്തിന് കേരളവും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ അന്വേഷിക്കുന്ന കേസുകള്‍ക്ക് വിലക്ക് ബാധകമല്ല.