ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസു ജോലികളും ശിലാസ്ഥാപനവുമായി മുന്നോട്ടു പോകാന്‍ കോടതി കേന്ദ്രത്തിനോട് പറഞ്ഞു. പദ്ധതിക്ക് സ്റ്റേ നല്‍കിയിട്ടില്ല എന്നുകരുതി നിര്‍മ്മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കപ്പെട്ട് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി ശാസിക്കുകയും ചെയ്തു. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് ത്രികോണാകൃതിയിലുളള മൂന്നു ഗോപുരങ്ങളോട് കൂടിയ കെട്ടിട സമുച്ചയമായിരിക്കും നിര്‍മ്മിക്കുക. കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയാണണ് ഇതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.