ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്. ആവശ്യ വസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണം. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും കോടതി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്, മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാനസിക പിന്തുണ നല്‍കുന്നതിനുമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 1800 425 2147 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിളിക്കാം.