മസ്കറ്റ്: ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റിയുടെ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് നേരത്തെ നമസ്‌കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ജുമുആ നമസ്‌കാരം പാടില്ല.
12 വയസ്സിന് താഴെയുളളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. പ്രാര്‍ത്ഥന സമയത്തിനും പിരിഞ്ഞുപോകുന്നതിനുമായി 20 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുളളത്. നമസ്‌കാരത്തിന് എത്തുന്നവര്‍ 1.5 കിലോമീറ്റര്‍ അകലം പാലിക്കുകയും നമസ്‌കാര പായകള്‍ കൊണ്ടു വരികയും വേണം. മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പള്ളി അടച്ചിടും. സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍ ഇപ്പോള്‍ തുറക്കില്ല.