ഷിംല: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ തോളിലെ ശസ്ത്രക്രിയക്ക് ശേഷം കുളു ജില്ലയിലെ തന്റെ ഫാം ഹൗസില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. തിരികെ മുംബൈയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 2019 ല്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് അദ്ദേഹം ലോക്‌സഭയിലേക്ക് എത്തിയത്.
BJP MP Sunny Deol tests positive for #COVID19, confirms Dr. Ranjeet Thakur, Block Medical Officer, Manali, Himachal Pradesh
(file photo) pic.twitter.com/Z2FeyKjhJQ— ANI (@ANI) December 2, 2020