ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ നടന്‍ ദീപ് സിദ്ധുവിനെ തള്ളി നടനും ബിജെപി എം.പിയുമായ സണ്ണി ഡിയോള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനുവേണ്ടി ദീപ് സിദ്ധു പ്രചരം നടത്തിയിരുന്നു.
Also read: ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക് ; അനങ്ങാന്‍ പറ്റുന്നില്ല, ശ്വാസമെടുക്കുമ്പോഴും വേദന
എന്നാല്‍ ദീപ് സിദ്ദുവുമായി തനിക്കോ തന്റെ കുചുംബത്തിനോ ഒരു ബന്ധവുമില്ലെന്നും ചെങ്കോട്ടയില്‍ നടന്നത് വേദനിപ്പിച്ചെന്നും സണ്ണി ഡിയോള്‍ പറഞ്ഞു. ദീപ് സിദ്ധു ബിജെപി സഹയാത്രികനാണെന്ന തരത്തില്‍ പ്രചാരണം നടന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നടന്‍ രംഗത്ത് വന്നത്. അതേസമയം പ്രതിഷേധിച്ചത് ജനാധിപത്യ അവകാശം ഉപയോഗിച്ചാണെന്നും ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്നും ദീപ് സിദ്ധു വ്യക്തമാക്കി.











