തിരുവനന്തപുരം: എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിഎം സുധീരനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന രണ്ടാഴ്ച ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്.












