ആന്ധ്രാപ്രദേശിൽ 20 ശതമാനത്തിനടുത്ത് ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം. 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി സീറോ സർവേയിൽ കണ്ടെത്തി.
നഗരങ്ങളിൽ ജനസംഖ്യയുടെ 22.5 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 18.2 ശതമാനവും രോഗത്തിനെതിരായ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ കമ്മീഷണർ കട്ടമണി ഭാസ്കർ പറഞ്ഞു.



















