ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് സുപ്രീംകോടതി. ഈ മാസം 14-ന് പരീക്ഷ നടത്തി 16-ന് ഫലം പ്രഖ്യാപിക്കാനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതിയുടെ നിര്‍ദേശം.
പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇതോടെ കോവിഡ് ചികിത്സയില്‍ ഇരുന്നതിനാലോ കണ്ടെയിന്‍മെന്റ് സോണില്‍ ആയിരുന്നതിനാലെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കും.