മലപ്പുറം: കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സലാഹുദ്ദീന്‍ തങ്ങള്‍ ആണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. നിലവില്‍ അധ്യാപകന്‍ ഒളിവിലാണ്.
വീട്ടുകാര്‍ വിവാഹം ആലോചിച്ചത് നിരസിച്ചതോടെയാണ് സംഭവം പുറത്തായത്. ഉടന്‍ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടര്‍ന്ന് പരാതി ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു.
കോളേജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.


















