ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ കസേനുമക്ക് 61 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് 407 കിലോമീറ്റര്‍ വടക്കുകിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജന്‍സി അറിയിച്ചു. ഉപരിതലത്തില്‍ നിന്ന് 47 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
നിലവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തീരദേശത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.