അബുദാബിയില്‍ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്ക് താക്കീതുമായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 2 ലക്ഷം ദിര്‍ഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. രോഗമില്ലാത്ത വയ്ക്കിടയില്‍ ഇടകലര്‍ത്തി ഇത്തരം മൃഗങ്ങളെ കച്ചവടം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
അനുമതി എടുക്കാതെ മൃഗങ്ങളില്‍ ശാസ്ത്രീയ പരീക്ഷണം നടത്തുന്നതും കുറ്റകരമാണെന്ന് അധികൃതര്‍ അറിയിച്ചു.നിയമലംഘകര്‍ക്ക് അര ലക്ഷം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴയും 1 വര്‍ഷം തടവുമുണ്ട്. അനധികൃതമായി വേട്ടയാടുന്നവര്‍ക്കും ഇത്തരം മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്കും സമാന ശിക്ഷയുണ്ട്. മൃഗങ്ങളെ ഉപേക്ഷിക്കുന്നതും പരിചരിക്കാത്തതും കുറ്റകരമായി കണക്കാക്കും.


















