ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം നായ കടിച്ചു കീറി. വാഹനാപടകത്തില്‍ മരിച്ച പതിമൂന്നുകാരിയുടെ മൃതദേഹത്തോടാണ് അധികൃതര്‍ അനാദരവ് കാട്ടിയത്. യുപിയിലെ സാമ്പല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. അലക്ഷ്യമായ നിലയില്‍ ആശുപത്രി വരാന്തയില്‍ സ്‌ട്രെച്ചറില്‍ കിടത്തിയിരുന്നു മൃതദേഹമാണ് നായ കടിച്ചു കീറിയത്.
संभल में स्वास्थ्य सेवाओं की रोंगटे खड़े कर देने वाली खौफनाक तस्वीर आई सामने।जिला अस्पताल में स्वास्थ्य कर्मियों की लापरवाही की वजह से स्ट्रेचर पर रखे बच्ची के शव को कुत्तों ने नोच कर खाया। जांच करा लापवाही बरतने वालों के खिलाफ हो सख्त कार्रवाई। शोकाकुल परिवार के प्रति संवेदना! pic.twitter.com/3tgEHCTQpb
— Samajwadi Party (@samajwadiparty) November 26, 2020
അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. ഒരു മണിക്കൂറോളം മൃതദേഹം അനാഥമായി കിടന്നുവെന്നും ജീവനക്കാരാരും തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ പിതാവ് ചരണ്‍ സിംഗ് പറഞ്ഞു. അതേസമയം ഒരു മിനിറ്റ് മാത്രമാണ് മൃതദേഹം വരാന്തയില്‍ വെച്ചതെന്നും അതിനിടെയാണ് നായ വന്നതെന്നുമാണ് സംഭവത്തില്‍ ആശുപത്രി അദികൃതരുടെ വിശദീകരണം.
ആശുപത്രിയില്‍ തെരുവു നായ ശല്യമുണ്ടെന്നും ഇതേപ്പറ്റി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ട് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടിയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്.