വയനാട്: മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ച് പഞ്ചായത്ത്. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം അനുമതിയുളള റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും തുരന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
കഴിഞ്ഞ ദിവസം മേപ്പാടിയിലെ ഒരു റിസോര്‍ട്ട് പരിസരത്ത് വിനോദ സഞ്ചാരി ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടിനടുത്ത് പുഴയോരത്തുളള ടെന്റിന് പുറത്തു വിശ്രമിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.











