മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് കരകയറി. റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരി കുതിച്ചുയര്‍ന്നതാണ് വിപണിക്ക് തുണയായത്. റിലയന്‍സിന്റെ ഓഹരി വില ഇന്ന് ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു.
സെന്‍സെക്‌സ് 664 പോയിന്റ് ഉയര്‍ന്ന് 38,840 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,367 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. ഇന്ന് നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 11,450 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. 11,449.25 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. ഏറ്റവും താഴ്‌ന്ന നിലയില്‍ നിന്നും 140 പോയിന്റോളം നിഫ്‌റ്റി ഇന്ന് ഉയര്‍ന്നു.
ഇന്നലെ യുഎസ് ഓഹരി വിപണിയിലുണ്ടായ മുന്നേറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും സൂചികകള്‍ നഷ്‌ടത്തിലായില്ല.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിപണിയുടെ ഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്താതിരുന്ന റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരി കുതിച്ചുയര്‍ന്നതാണ് വിപണിയിലെ മുന്നേറ്റത്തിന് കരുത്തേകിയത്. റിലയന്‍സ് റീട്ടെയിലില്‍ ആമസോണ്‍ നിക്ഷേപം നടത്തുന്നതിന് ആയി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയാണ് ഓഹരി വില കുതിച്ചുയരുന്നതിന് കാരണമായത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 30 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 19 ഓഹരികള്‍ ഇടിവ് നേരിട്ടു. ഒരു ഓഹരിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. റിലയന്‍സ് ഇന്റസ്‌ട്രീസ്, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐഒസി, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. റിലയന്‍സ് 7.29 ശതമാനവും ബിപിസിഎല്‍ 6.02 ശതമാനവും ഉയര്‍ന്നു. ഏഷ്യന്‍ പെയിന്റ്‌സ്, ഐഒസി, ആക്‌സിസ് ബാങ്ക്, ഗ്രാസിം ഇന്റസ്‌ട്രീസ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേ സമയം മെറ്റല്‍ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദേ നേരിട്ടു.
ഇന്‍ഫ്രാടെല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. ഇന്‍ഫ്രാടെല്‍ 4.78 ശതമാനം ഇടിഞ്ഞു. ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.14 ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്.
മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രിം കോടതിക്ക് മുന്നിലുള്ള ഹര്‍ജിയിന്മേലുള്ള വാദം സെപ്‌റ്റംബര്‍ 28ലേക്ക് മാറ്റിവെച്ച സാഹചര്യത്തില്‍ ബാങ്കിംഗ് ഓഹരികളില്‍ ഇന്ന് ആശ്വാസ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന നേരിട്ട ഓഹരികള്‍ ഇന്ന് ഉയര്‍ന്നു.