മുംബൈ: ഉയര്‍ന്ന നിലവാരത്തില്‍ വില്‍പ്പന സമ്മര്‍ദം നേരിടുന്ന സ്ഥിതി ഓഹരി വിപണിയില്‍ തുടരുന്നു. അതേസമയം ഇടിവുകളില്‍ നിന്ന് തിരികെ കയറാനുള്ള ശേഷി വിപണി പ്രകടിപ്പിക്കുകയും ചെയ്തു.
നിഫ്റ്റി 15,260ലെ പ്രതിരോധം മറികടക്കാനാകാതെ ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതിനാണ് ഇന്നും വിപണി സാക്ഷ്യം വഹിച്ചത്. രാവിലെ 15,243 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും റെക്കോഡ് നിലവാരത്തിലെ പ്രതിരോധം ഭേദിക്കാനായില്ല.
ചാഞ്ചാട്ടത്തിനിടെ നിഫ്റ്റി 15,081 പോയിന്റ് വരെ ഇടിയുകയും ചെയ്തു. അതേസമയം താഴ്ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നത് വിപണി തിരികെ കയറുന്നതിന് വഴിയൊരുക്കി. ഇന്നലത്തെ ക്ലോസിംഗ് നിലവാരത്തിനേക്കാള്‍ 10 പോയിന്റ് താഴെയായി 15,163 ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളില്‍ മൂന്നിലും ചെറിയ വ്യത്യാസത്തോടെയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സ്വകാര്യ മേഖലാ ബാങ്ക് ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്ച വെച്ചത് ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയരുന്നതിന് വഴിയൊരുക്കി. അതേസമയം എഫ്എംസിജി, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.