കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇതോടെ പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയായി. 50 രൂപ കുറഞ്ഞ് 4,750 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണത്തിന്റെ വില 38400 രൂപയായി തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് വില താഴ്ന്നത്.
അതേസമയം കഴിഞ്ഞ ദിവസത്തെ ഇടിവിനു ശേഷം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനമുയര്‍ന്ന് 1,922.81 ഡോളറിലെത്തി. മുമ്പത്തെ വ്യാപാരദിനത്തില്‍ 2.5 ശതമാനമായിരുന്നു വിലയില്‍ ഇടിവുണ്ടായത്.