യുവതലമുറയിലെ രത്‌നങ്ങള്‍; ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി നവാഗതര്‍

film-2019

ജിഷ ബാലന്‍

പ്രേക്ഷകര്‍ കാണാത്ത നിരവധി ചിത്രങ്ങളാണ് അന്‍പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിച്ചത്. ഇതില്‍ 50 ശതമാനത്തില്‍ അധികം സിനിമകള്‍ നവാഗത സംവിധായകരുടേതായിരുന്നു എന്നതാണ് പ്രത്യേകത. വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പമുള്ള മത്സരത്തില്‍ പുതുതലമുറകളുടെ ചെറുചിത്രങ്ങളാണ് കൂടുതല്‍ തിളങ്ങിയത്. അവാര്‍ഡിന്റെ പരിഗണനയ്ക്കായി എത്തിയ 119 സിനിമകളില്‍ 71 സിനിമകളും നവാഗതരുടേതായിരുന്നു. ഇത് ചലച്ചിത്രമേഖലയ്ക്ക് വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്.

പ്രധാനപ്പെട്ട പുരസ്‌കാരങ്ങളെല്ലാം പുതുമുഖങ്ങളുടെ സിനിമകള്‍ സ്വന്തമാക്കി. നവാഗതരായ എംസി ജോസഫ് ഒരുക്കിയ വികൃതിയിലെയും രതീഷ് പൊതുവാളിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രകടനത്തിനുമാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത്. ഒരു നവാഗതന് കിട്ടേണ്ട ഏറ്റവും വലിയ അംഗീകാരമാണ് മധുവിനെ തേടിയെത്തിയത്. നാല് സംസ്ഥാന പുരസ്‌കാരങ്ങളാണ് കുമ്പളങ്ങി സ്വന്തമാക്കിയത്. മൂന്ന് പുരസ്‌കാരങ്ങളുമായി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തൊട്ടുപുറകില്‍ ഉണ്ട്.

ഷിനോസ് റഹ്‌മാനും സജാസ് റഹ്‌മാനും ഒരുക്കിയ വാസന്തിയാണ് 2019ലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ചിത്രത്തിലെ മികച്ചപ്രകടനത്തിന് സ്വാസികയ്ക്ക് സ്വഭാവ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം സാജി ബാബു ഒരുക്കിയ ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതി നേടി. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും പിന്നീടുള്ള യാത്രയുമാണ് സിനിമയുടെ പ്രമേയം. ബിരിയാണിയിലെ പ്രകടനത്തിന് അന്താരാഷ്ട്ര പുരസ്‌കാരം അടക്കമുള്ളവ കനി കരസ്ഥമാക്കിയിരുന്നു.

മികച്ച നടിമാരുടെ അന്തിമ പട്ടികയില്‍ മഞ്ജു വാര്യര്‍ മാത്രമാണ് മുതിര്‍ന്ന നടിയായി ഉണ്ടായിരുന്നത്. പാര്‍വതി തിരുവോത്ത്, അന്ന ബെന്‍ എന്നിവരാണ് കനിക്കൊപ്പം മത്സരിച്ച് നിന്നത്. അന്നയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ജ്യൂറി അവാര്‍ഡ് ലഭിച്ചു.

Also read:  പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല, സെക്രട്ടറി സ്ഥാനം വെല്ലുവിളിയല്ല ; പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ട് : എം വി ഗോവിന്ദന്‍

കൊറോണ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പുരസ്‌കാര നിര്‍ണയം നടന്നിരിക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രാഥമിക വിലയിരുത്തലുകള്‍ നടന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

അവാര്‍ഡിന് മത്സരിച്ച ചിത്രങ്ങളും സംവിധായകരും

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണന്‍) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിഖ് അബു) വെയില്‍മരങ്ങള്‍ (ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ് കുമാര്‍) പ്രതി പൂവന്‍കോഴി (റോഷന്‍ ആന്‍ഡ്രൂസ്) ഉയരെ(മനു അശോകന്‍) ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ (രതീഷ് പൊതുവാള്‍) അമ്പിളി (ജോണ്‍ പോള്‍ ജോര്‍ജ്) ഡ്രൈവിങ് ലൈസന്‍സ് (ജീന്‍ പോള്‍ ലാല്‍) തെളിവ് (എം.എ.നിഷാദ്) ജലസമാധി (വേണു നായര്‍) ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ.പി.കുമാരന്‍) ഫൈനല്‍സ് (പി.ആര്‍.അരുണ്‍) അതിരന്‍ (വിവേക് തോമസ് വര്‍ഗീസ്) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) ഹാസ്യം (ജയരാജ്) മൂത്തോന്‍ (ഗീതു മോഹന്‍ദാസ്) സ്റ്റാന്‍ഡ് അപ്പ് (വിധു വിന്‍സന്റ്) താക്കോല്‍ (കിരണ്‍ പ്രഭാകരന്‍) സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുല്‍ റിജി നായര്‍) ബിരിയാണി (സജിന്‍ ബാബു) ഇഷ്‌ക്(അനുരാജ് മനോഹര്‍) തൊട്ടപ്പന്‍ (ഷാനവാസ് കെ.ബാവക്കുട്ടി), ലൂസിഫര്‍ (പൃഥ്വിരാജ്), ഉണ്ട (ഖാലിദ് റഹ്‌മാന്‍), മാമാങ്കം (എം.പത്മകുമാര്‍), മരക്കാര്‍ (പ്രിയദര്‍ശന്‍)

Also read:  മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു ; മൂന്നു മരണം

ചാച്ചാജി (എം.ഹാജാ മൊയ്നു) തുരീയം (ജിതിന്‍ കുമ്പുക്കാട്ട്) തി.മി.രം(ശിവറാം മണി) സ്വനാശം പ്രിജുകുമാര്‍ ഹൃദയ് ആയൂഷ്) ഇടം (ജയ ജോസ് രാജ്) രക്ത സാക്ഷ്യം (ബിജുലാല്‍) കാറ്റ് കടല്‍ അതിരുകള്‍ (സമദ് മങ്കട) മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള(ഷാനു സമദ്) സ്ത്രീ സ്ത്രീ (ആര്‍.ശ്രീനിവാസന്‍) വിശുദ്ധ പുസ്തകം (ഷാബു ഉസ്മാന്‍ കോന്നി) ഹൃദ്യം (കെ.സി.ബിനു) എന്റെ സത്യാന്വേഷണ പരീക്ഷകള്‍ (കുക്കു സുരേന്ദ്രന്‍) വിശുദ്ധ രാത്രികള്‍ (ഡോ.എസ്.സുനില്‍) സ്വര്‍ണ മത്സ്യങ്ങള്‍ (ജി.എസ്.പ്രദീപ്) ജൂണ്‍ (അഹമ്മദ് കബീര്‍) കാടോരം (മുഹമ്മദ് സജില്‍) പ്രേമിക (സജീവ് കിളികുലം) ബിലാത്തിക്കുഴല്‍ (എ.കെ.വിനു) വാസന്തി (റഹ്‌മാന്‍ ബ്രദേഴ്സ്) നീയും ഞാനും (എ.കെ.സാജന്‍) സമയ യാത്ര (വിതുര സുധാകരന്‍) നാന്‍ പെറ്റ മകന്‍ (സജി എസ്.പാലമേല്‍) വേലത്താന്‍ (കരിമാടി രാജേന്ദ്രന്‍) ട്രിപ്പ് (അന്‍വര്‍ അബ്ദുള്ള,എം.ആര്‍.ഉണ്ണി) എടക്കാട് ബറ്റാലിയന്‍ (സ്വപ്നേഷ് കെ.നായര്‍) കുട്ടിയപ്പനും ദൈവദൂതരും (ഗോകുല്‍ ഹരിഹരന്‍)

എ.ഫോര്‍ ആപ്പിള്‍ (മധു എസ്.കുമാര്‍, ശ്രീകുമാര്‍) എവിടെ(കെ.കെ.രാജീവ്) സമന്വയം (പി.പി.ഗോവിന്ദന്‍) ഫോര്‍ട്ടി വണ്‍ (ലാല്‍ ജോസ്) മാര്‍ജാര ഒരു കല്ലുവച്ച നുണ(രാകേഷ് ബാല) വരി ദ സെന്റന്‍സ് ശ്രീജിത്ത് പൊയില്‍ക്കാവ്) തമാശ (അഷ്റഫ് ഹംസ) രമേശന്‍ ഒരു പേരല്ല (സുജിത് വിഘ്നേശ്വര്‍) മരണം ദുര്‍ബലം (വിജയന്‍ ബാലകൃഷ്ണന്‍) ലോനപ്പന്റെ മാമ്മോദീസ (ലിയോ തദേവൂസ്) ആത്മവിദ്യാലയം (ഡോ.ചുങ്കത്ത്) ഒരു പക്കാ നാടന്‍ പ്രേമം (വിനോദ് നെട്ടതാന്നി) പി.കെ.റോസി (ശശി നടുക്കാട്) കമല (രഞ്ജിത് ശങ്കര്‍) കോടതി സമക്ഷം ബാലന്‍ വക്കീല്‍ (ബി ഉണ്ണികൃഷ്ണന്‍) മൂന്നാം പ്രളയം (രതീഷ് രാജു) വകതിരിവ് (കെ.കെ.മുഹമ്മദ് അലി) മൈ ലക്കി നമ്പര്‍ ഈസ് ബ്ലാക്ക് (ആത്മബോധ്) ഇരുട്ട് (സതീഷ് ബാബുസേനന്‍,സന്തോഷ് ബാബു സേനന്‍) ശ്യാമരാഗം (സേതു എയ്യാല്‍) വൃത്താകൃതിയിലുള്ള ചതുരം(ആര്‍.കെ.കൃഷാന്ദ്, ഗീതാഞ്ജലി)

Also read:  'പൊളിക്കേണ്ടത് വേണ്ട സമയത്ത് തന്നെ പൊളിക്കണം ": പഞ്ചവടിപ്പാലത്തിന്റെ നിർമ്മാതാവ്

ഓടുന്നോന്‍(കെ.വി.നൗഷാദ്) റണ്‍ കല്യാണി(ജെ.ഗീത) കക്ഷി അമ്മിണിപ്പിള്ള(ദിന്‍ജിത് അയ്യാതന്‍) കാക്കപ്പൊന്ന് (ദിനേശ് ഗോപാല്‍) മാര്‍ച്ച് രണ്ടാം വ്യാഴം (ജഹാംഗീര്‍ ഉമ്മര്‍) മുന്തിരി മൊഞ്ചന്‍ (കെ.പി.വിജിത്) കാറ്റിനരികെ (റോയ് ജോസഫ് കാരക്കാട്ട്) കോഴിപ്പോര് (ജിനോയ് ജനാര്‍ദനന്‍) മൗനാക്ഷരങ്ങള്‍ (ദേവദാസ് കല്ലുരുട്ടി) ലെസണ്‍സ് (നാലു സംവിധായകര്‍) കെട്ട്യോളാണ് എന്റെ മാലാഖ (നിസാം ബഷീര്‍) ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ (രവീന്ദ്രനാഥ്) ചങ്ങായി (സുദേഷ് കുമാര്‍) സൈറയും ഞാനും (കെ.എസ്.ധര്‍മരാജന്‍) പുള്ള് (റിയാസ്,പ്രവീണ്‍) ലൂക്ക (അരുണ്‍ ബോസ്) ഒരു വടക്കന്‍ പെണ്ണ്(ഇര്‍ഷാദ് ഹമീദ്) സമീര്‍ (റഷീദ് പാറയ്ക്കല്‍) സെയ്ഫ് പ്രദീപ് കളിപ്പുറയത്ത്) കണ്‍ഫഷന്‍സ് ഓഫ് എ കുക്കു (ജയ് ജിതിന്‍ പ്രകാശ്) മുത്തശിക്കൊരു മുത്ത് (അനില്‍ കരകുളം) ബിഗ് സല്യൂട്ട് (എകെബി കുമാര്‍) ലോന (ബിജു ബര്‍ണാര്‍ഡ്) ഹെലന്‍ (മാത്തുക്കുട്ടി സേവ്യര്‍ ) പട്ടാഭിരാമന്‍ (കണ്ണന്‍ താമരക്കുളം) കലാമണ്ഡലം ഹൈദരാലി (കിരണ്‍ ജി.നാഥ്) ഒരു ദേശവിശേഷം(എം.ആര്‍.നാരായണന്‍) സാക്ഷി(സൂര്യ സുന്ദര്‍) കറുപ്പ് (ടി.ദീപേഷ്) സുല്ല് (വിഷ്ണു ഭരദ്വാജ്) നാനി (സംവിദ് ആനന്ദ്) ഒറ്റച്ചോദ്യം (അനീഷ് ഉറുമ്പില്‍)

 

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »