തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഡിസംബര്‍ എട്ടിന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് ഡിസംബര്‍ 10 നാണ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
മൂന്നാംഘട്ടം ഡിസംബര്‍ 14ന് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. നവംബര്‍ 19 വരെ പത്രിക നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നവംബര്‍ 23നാണ്.
കോവിഡ് കാലത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പാണ്. പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും.
വോട്ടെടുപ്പിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 1199 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്ത്,14 ജില്ലാ പഞ്ചായത്ത്, 84 മുനിസിപ്പാലിറ്റി, 6 കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. 2,71,20,823 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. അന്തിമ പട്ടിക നവംബര്‍ 10ന് പ്രസിദ്ധീകരിക്കും.
സ്ത്രീ വോട്ടര്‍മാര്‍: 1,41,94,721
പുരുഷ വോട്ടര്‍മാര്‍ 1,29,25,766