തിരുവനന്തപുരം: കേരള പോലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിയമം ഭേദഗതി റദ്ദാക്കാനുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കും. നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുളള റിപിലീംഗ് ഓര്‍ഡര്‍ ഉടനെ പുറത്തിറക്കും.
രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ ഒപ്പുവെച്ച പോലീസ് നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. കഴിഞ്ഞ ദിവസം സിപിഐഎം ദേശീയ നേതൃത്വം നിയഭേദഗതി പുനപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുളളത്.