രാജ്യത്ത് യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് കായിക ഇനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടെ കേന്ദ്ര യുവജന ക്ഷേമ കായിക വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഖേലോ ഇന്ത്യ,ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സഹായം, അന്താരാഷ്ട്ര മത്സരങ്ങളിലെ വിജയികള്‍ക്കും പരിശീലകര്‍ക്കും പ്രത്യേക അവാര്‍ഡ്, നാഷണല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ്, വിരമിച്ച പ്രതിഭകള്‍ക്ക് പെന്‍ഷന്‍, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നാഷണല്‍ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ ഫണ്ട്, നാഷണല്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഫണ്ട്, സ്‌പോര്‍ട്‌സ് അതോറിറ്റി ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഈ പദ്ധതികളില്‍ ചിലതാണ്.
പദ്ധതികളെ പറ്റിയുള്ള വിശദാംശങ്ങള്‍ മന്ത്രാലയത്തിന്റെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാനങ്ങള്‍ക്ക് അല്ല, മറിച്ച് പദ്ധതി അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് അനുവദിച്ചിരിക്കുന്നത് വിവിധ പദ്ധതികളിലായി 2017- 18 ല്‍ 1393.21 കോടിയും 2018-19 ല്‍ 1381. 52 കോടിയും 2019-20 ല്‍ 2000 കോടി രൂപയും അനുവദിച്ചു.
കേന്ദ്ര യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ കിരണ്‍ റിജിജു ഇന്ന് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.