യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റിന്‍റെ പുതിയ പദ്ധതി. ഇതുവഴി യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് വിമാന കമ്പനിയുടെ ലക്ഷ്യമിടുന്നത്. 12 മാസത്തേക്ക് സാധ്യതയുളളതാണ് പരിരക്ഷ. സ്‌പൈസ് ജെറ്റ് ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സുമായി കൈകോര്‍ത്താണ് പദ്ധതി. അതുപോലെ തന്നെ 50,000 രൂപ മുതല്‍ 3,00,000 രൂപ വരെയും 443 രൂപ മുതൽ 1,564 വരെയും പ്രീമിയമുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
30 ദിവസം മുതല്‍ 60 ദിവസത്തേക്ക് വരെയുളള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവുമുളളതുമായ എല്ലാ ചെലവുകളും ഉള്‍ക്കൊളളുന്നതാണെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ കോവിഡ് പരിശോധനാ മരുന്നുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.