ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. യുപി ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, ഡിഐജി ചന്ദ്ര പ്രകാശ്, പിഎസി സേന നായക് പൂനം എന്നിവരടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം. കേസില്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
CM Yogi Adityanath forms a three-member SIT to investigate #Hathras gangrape incident, the team to submit a report within 7 days. CM also directs for trial of the case in a fast-track court. pic.twitter.com/9fVzJaNGdm
— ANI UP/Uttarakhand (@ANINewsUP) September 30, 2020
ബലാത്സംഗത്തിന് ഇരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. കനത്ത പോലീസ് കാവലില്‍ പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുകാരെ ഉള്‍പ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്‌കരിച്ചതെന്നാണ് വിവരം.
സെപ്റ്റംബല്‍ 14 ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുപോവാന്‍ അനുവദിച്ചില്ലെന്നും മാതാവിനെയും ബന്ധുക്കളെയും കാണാന്‍ അനുവദിച്ചില്ലെന്നും സഹോദരന്‍ പ്രതികരിച്ചു. സംസ്‌കാര ചടങ്ങുകളുടെയും പോലീസ് നടപടിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.