തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. രാവിലെ ഒന്‍പത് മണിക്ക് തേരുന്ന സഭയില്‍ നിയമ ഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.
കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് ഇന്നത്തേത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സഭ ചേരുന്നത്.
കോവിഡ് കണക്കിലെടുത്ത് എംഎല്‍എമാര്‍ക്ക് അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റ് ഒരാള്‍ക്കായി നല്‍കും. അധികം സീറ്റുകള്‍ പ്രധാന ഹാളില്‍ തയ്യാറാക്കും. മാസ്‌ക്, സാനിറ്റസര്‍ എന്നിവ നിര്‍ബന്ധമാണ്. ഇത് ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ബാധകമാണ്. ശരീര ഊഷ്മാവ് പരിശോധിച്ചാവും എല്ലാവരെയും സഭാ സമുച്ചയത്തിലേക്ക് പ്രവേശിപ്പിക്കുക.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധന വേണമെന്നുള്ളര്‍ക്കും ടെസ്റ്റിംങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യമുള്ള ജീവനക്കാരെയാവും പ്രധാന ഹാളിലും പുറത്തും നിയോഗിക്കുക. ജനുവരി എട്ടിന് ബജറ്റിനും വോട്ട് ഓണ്‍ അക്കൗണ്ടിനുമായി വീണ്ടും നിയമസഭ ചേരും.