ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു.
Also read: ദുരൂഹത : മാലിന്യത്തില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ; പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍
കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം എന്നും നിയമസഭാ സ്പീക്കർ അനുസ്മരിച്ചു. ജ്ഞാനപീഠം അവാർഡു ലഭിച്ച വാർത്ത വന്ന അന്നു തന്നെ സ്പീക്കർ വസതിയിലെത്തി അക്കിത്തത്തെ സന്ദർശിച്ചിരുന്നു സാഹിത്യപ്രേമികളുടെയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

















