തിരുവനന്തപുരം: സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും രംഗത്ത്. കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടിന് ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. എം. ഉമ്മന്‍ എം.എല്‍.എ. ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സ്പീക്കറിനെതിരെ നടപടി ആവശ്യപ്പെടുന്നത്.
ഇതേ ആവശ്യം ഉന്നയിച്ചത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തിന്റെ ഭാഗമായി ഇതിനുമുന്‍പും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അന്ന് ആവശ്യം തള്ളുകയാണുണ്ടായത്.











