മുംബൈ: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യത്തിന് പരിഹാസവും ട്രോള്‍മഴയും. അദാനിയുടെ കമ്പനി നിര്‍മിച്ചകുക്കിങ് ഓയിലിന്റെ പരസ്യമാണ് താരം ചെയ്തത്. ഹൃദയത്തെ ആരോഗ്യകരമായി വെക്കും എന്നാണ് ഗാംഗുലി പരസ്യത്തിന്റെ ഒടുവില്‍ പറയുന്നത്.
എന്നാല്‍ കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലി ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ പരിഹസിച്ച് ട്രോളുകള്‍ പെരുകിയത്.
‘എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്’ തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയല്‍ പ്രചരിച്ചത്. ഇതോടെ കമ്പനി പരസ്യം പിന്‍വലിച്ചു.