കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. താന്‍ ആരോഗ്യവാനാണെന്നും തനിക്ക തന്ന മികച്ച പരിചരണത്തിന് കൊ ല്‍ക്കത്ത വുഡ്ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം പ്രതികരിച്ചു. വീട്ടിലേക്ക് മാറ്റിയാലും ഗാംഗുലി കുറച്ച് ദിവസത്തേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തിലായിരിക്കും.
#WATCH | "I thank the doctors at the hospital for the treatment. I am absolutely fine," says BCCI President Sourav Ganguly after being discharged from Kolkata's Woodlands Hospital. pic.twitter.com/BUwsz5h1FQ
— ANI (@ANI) January 7, 2021
ശനിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹത്തിന്റെ അവസ്ഥ സാധാരണ ഗതിയിലായെന്നും ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.












