കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്. നഗരസഭക്കു കീഴില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നുവരുന്നത്.