റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയര്‍ന്നു. 2,692 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,37,803 ആയി.
57,960 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 2,230 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,283 ആയി. റിയാദ് 17, ജിദ്ദ 10, മക്ക 2, മദനീ 2, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, വാദി ദവാസിര്‍ 1, ജീസാന്‍ 2, ഹുത്ത ബനീ തമീം 1, സുലൈയില്‍ 1, താദിഖ് 1 എന്നിങ്ങനെയാണ് കണക്ക്.