ഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളുമായി കോണ്‍ഗ്രസ്സ് അധ്യതക്ഷ സോണിയ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച. ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്. തുടക്കത്തില്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് കത്തിലെ നിര്‍ദേശങ്ങള്‍ തളളിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിലും കേരളത്തിലും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുളള നീക്കങ്ങള്‍ നടത്തുന്നത്.
നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളില്‍ എട്ട് പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ്സില്‍ ആരാണ് നേതാവ് എന്നതില്‍ ആശയകുഴപ്പമില്ലെന്ന് എഐസിസി വ്യക്തമാക്കി. കൂടാതെ രാഹുല്‍ അധ്യക്ഷനാകാന്‍ നൂറ് ശതമാനം യോഗ്യനാണെന്നും എഐസിസി വ്യക്തമാക്കി.