തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടത് നിയമപരമായ നടപടി മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമല്ല. ഇതുവരെ ചോദിച്ചിരുന്നത് നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നാണ്. സര്‍ക്കാര്‍ നടപടി നിയമവശങ്ങള്‍ കൃത്യമായി പാലിച്ചാണ്. പരാതിക്കാരിക്ക് സ്വാഭാവികനീതി ലഭ്യമാക്കുകയാണ് ചെയ്തത്. പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് മുമ്പും സിബിഐയ്ക്ക് കേസ് വിട്ടിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളിലെ സാഹചര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും വിജയരാഘവന്‍ പറഞ്ഞു.