പുതുവത്സരത്തില്‍ സൗദിയിലെ താബുക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കന്‍ പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില.
റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നതിനിടെ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വടക്കന്‍ അതിര്‍ത്തിയായ താബൂക് മേഖലയിലെ ജബല്‍ അല്‍ ലാവ്‌സിലേക്ക് ജനപ്രവാഹം. കനത്ത മഞ്ഞിനെ തുടര്‍ന്ന് പോലീസ് ഈ റൂട്ടിലേക്ക് റോഡുകള്‍ അടച്ചു.
#فيديو_واس | #تبوك تستقبل زوارها بالثلوج والأمطار.#واس_جودة_الحياة pic.twitter.com/Hz3RZKkKvm
— واس جودة الحياة (@SPAqualitylife) January 1, 2022
അല്‍ ദാഹര്‍, അല്‍ഖാന്‍ മലകളിലും മഞ്ഞുവീഴ്ചയുണ്ടായി. ദൂരകാഴ്ച മറയുമെന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
#صور
من تساقط الثلوج على مرتفعات جبل اللوز بمنطقة تبوك.#واس_جودة_الحياة pic.twitter.com/O9IXXezME2— إمارة منطقة تبوك (@TabukPrincipal) January 1, 2022
#Snow Tabuk weather, if you plan today to visit Tabuk cancel your plan . It is expected that the roads will be closed due to traffic congestion ! pic.twitter.com/MUbben7ijk
— Farhan (@wolvestravelers) January 1, 2022
The beautiful #Tabuk mountains after the sand covered the snow. Looks like #Coconuts. The beauty of #nature Simply miraculous! #SaudiArabia #Snow #Sand @KSAmissionEU pic.twitter.com/rVouEiQYNz
— سعد بن محمد العريفي Saad Mohammed Alarify (@SaadAlarify) January 2, 2022
ജോര്‍ദാന്‍ അതിര്‍ത്തിയിലെ ഉയരം കൂടിയ മലനിരകളാണ് ജബല്‍ അല്‍ ലാവ്‌സ്. താബൂക് നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഈ മലനിരകള്‍.
സൗദിയിലുടനീളം മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റിയാദിലും മറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. 2018 ലാണ് സമാനമായ മഞ്ഞുവീഴ്ച സൗദി അറേബ്യയില്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.