ഒഡീഷ തീരത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് വെപ്പണ്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) ഹോക്ക്-ഐ-ല്‍ നിന്ന് വിജയകരമായി പരീക്ഷിച്ചതോടെ ഡി.ആര്‍.ഡി.ഒ. മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു.
എച്ച്.എ.എല്ലിന്റെ ഇന്ത്യന്‍ ഹോക്ക്-എം.കെ.132 ല്‍ നിന്ന് സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് വെപ്പണ്‍ വിജയകരമായി പരീക്ഷിച്ചു. ഡി.ആര്‍.ഡി.ഒ.യുടെ നടത്തുന്ന എസ്.എ.എ.ഡബ്ല്യൂവിന്റെ ഒമ്പതാമത് വിജയകരമായ ദൗത്യമാണിത്. കൃത്യതയോടെ നിറവേറ്റപ്പെട്ട ദൗത്യം മുന്‍നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും നേടുകയും ചെയ്തു. ബാലസോറിലെ ഇടക്കാല വിക്ഷേപണ കേന്ദ്രത്തില്‍ (ഐ.ടി.ആര്‍.) സ്ഥാപിച്ച ടെലിമെട്രി, ട്രാക്കിംഗ് സംവിധാനങ്ങള്‍ ദൗത്യം പൂര്‍ണമായും പകര്‍ത്തി.
ഡി.ആര്‍.ഡി.ഒ.യുടെ ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമാറത്ത് (ആര്‍.സി.ഐ) ആണ് ഇത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. 125 കിലോഗ്രാം ഭാരമുള്ള സ്മാര്‍ട്ട് ആയുധമാണിത്. 100 കിലോമീറ്റര്‍ വരെ പരിധിയുള്ള ഇതിന് റഡാറുകള്‍, ബങ്കറുകള്‍, റണ്‍വേകള്‍ തുടങ്ങിയ ശത്രുക്കളുടെ വ്യോമ ആസ്തികളില്‍ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.










