സമെയില്‍ പ്രവിശ്യയില്‍ നിറഞ്ഞു കവിഞ്ഞ വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മസ്‌കറ്റ് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറു പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് പല നഗരങ്ങളിലും വെള്ളക്കെട്ടുകളായി. സൊഹാര്‍, ലിവ, സുര്‍, വബിബാ എന്നിവടങ്ങളെല്ലാം കനത്തമഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടനിലയിലാണ്.
Another video- Oman Flood: Heavy rain causes flood situation in Oman.#Arab #Rains #Flood #Oman #تمطر #خليفة #أبوظبي #سلطنةعمان #فيضان pic.twitter.com/cintZuP8jm
— Journalist Siraj Noorani (@sirajnoorani) January 1, 2022
മഴമൂലം പുതുവത്സരാഘോഷങ്ങളുടെ നിറം മങ്ങി, ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരുന്നവരെല്ലാം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നു. വീടു വിട്ടറിയങ്ങവര്‍ക്ക് ചെന്നെത്തിയ ഇടങ്ങളില്‍ അകപെട്ട അവസ്ഥയുമായി.
മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. മഴയും മിന്നല്‍ പ്രളയവും ഉണ്ടാകുമെന്നും മലയോരങ്ങളില്‍ ക്യാപിംഗും ട്രക്കിങ്ങും മറ്റും പ്ലാന്‍ ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
Oman Flood: Heavy rain causes flood situation in Oman.#Rains #Flood #Oman #تمطر#خليفة#أبوظبي#سلطنةعمان#فيضان pic.twitter.com/DVWtXSmC6S
— Journalist Siraj Noorani (@sirajnoorani) January 1, 2022
ഒക്ടോബറില്‍ ഷഹീന്‍ ചുഴലിക്കാറ്റു മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച ബതിനാ മേഖലയില്‍ വീണ്ടും ജനജീവിതം സ്തംഭിച്ചാണ് മിന്നല്‍ പ്രളയമെത്തിയത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
വെള്ളക്കെട്ടു മൂലം വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാകാത്ത നിലയിലായിരുന്നു. വെള്ളം കയറി നശിച്ച നിലയിലുള്ള കടകളില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ് വ്യാപാരികള്‍. ശൈത്യ കാല അവധി കഴിഞ്ഞ് ഞാറയാഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് മഴ നാശം വിതച്ചത്.
ജനുവരി അഞ്ചു വരെ നിലവിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കണമെന്ന് പോലീസും ആവശ്യപ്പെട്ടു. വാദി മുറിച്ചു കടക്കുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്.