തിരുവനന്തപുരം: സ്വപ്‌നയുടെ സ്വര്‍ണം കണ്ടെത്തിയ ലോക്കര്‍ എടുത്തത് എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമായി ചേര്‍ന്നാണ് സ്വപ്‌ന ബാങ്ക് ലോക്കര്‍ എടുത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച് കണ്ടു. തിരിച്ചുവന്നത് ഒരുമിച്ചായിരുന്നു. 2018 ഒക്ടോബറിലും സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി വന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന സമയത്താണ് 2018 ഒക്ടോബറിലെ യാത്ര.
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം സര്‍ക്കാരിനോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന്‍ സിഇഒയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിന്റെ കത്ത്. റെഡ് ക്രസന്റ് കരാറിലാണ് സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയത്.