തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിന് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രന്‍ സിപിഐഎം സഹയാത്രികനെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാ നിയമനവും നടക്കുന്നത്. മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല അന്വേഷണത്തിന്റെ ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ എം. ശിവശങ്കറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും. സിവില്‍സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ബന്ധങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പദ്ധതിയില്‍ ഉയര്‍ന്ന ജോലിലഭിച്ചത്, വ്യാജരേഖ ചമക്കല്‍, ഫോണ്‍ രേഖകള്‍ എന്നിവ സംബന്ധിച്ചാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം. എം. ശിവശങ്കറുമായി ബന്ധപ്പെട്ട് വന്‍വിവാദം ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയെയും അഡിഷണല്‍ ചീഫ് സെക്രട്ടറിയേയും അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.