മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രി അധികൃതര്‍ തട്ടി്കയറുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
ഇന്ന് ഉച്ചയോടെയാണ് ശിവശങ്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെത്തിച്ച ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി. വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും.