തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യം നടന്നപ്പോള്‍ ഉന്നതപദവി വഹിച്ചിരുന്നതായി കോടതി അറിയിച്ചു.
കസ്റ്റംസിനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ശിവശങ്കറിന്റെ പദവികളോ പ്രതികളുമായുള്ള ബന്ധമോ വ്യക്തമാക്കിയിട്ടില്ല. കള്ളക്കടത്തിന് ശിവശങ്കര്‍ എങ്ങനെ ഒത്താശ ചെയ്‌തെന്നും സൂചിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന് കോടതി വിധിയില്‍ സൂചിപ്പിച്ചു.











